10 ലക്ഷത്തിൽ താഴെയുള്ള കട ബാധ്യതകൾക്ക് ജപ്തി ചെയ്യില്ല എന്ന നിയമം പാസാക്കിയ ദിനത്തിൽ തന്നെ വയോധികയെ ജപ്തി ചെയ്ത് വീടിന് പുറത്താക്കിയപ്പോൾ ബാങ്കിട്ട പൂട്ട് തകർത്ത് എം.വിൻസെൻ്റ് എംഎൽഎ. നിയമങ്ങൾക്ക് വിരുദ്ധമായ നീക്കമാണ് എംഎൽഎ നടത്തിയതെന്ന് ആരോപിച്ച് ബാങ്ക് നിയമനടപടിക്ക് നീക്കം തുടരുകയാണ്. നേരിടുമെന്ന് എം എൽ എ യും.
കോവളം നിയോജക മണ്ഡലത്തിലെ 62 കാരിയായ സെലീന ബായിയെ ആണ് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ വീടിനു പുറത്താക്കിയത്
ബാങ്ക് വായ്പയുടെ പേരിൽ ആരേയും വീട്ടിൽ നിന്നും കുടിയിറക്കുകയില്ലായെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ് മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള പോലീസുകാരുടെ സഹായത്തോടുകൂടിയാണ് ബാങ്ക് അധികൃതർ ലംഘിച്ചത്.
10 ലക്ഷം രൂപ വരെയുള്ള കടബാധ്യതകൾക്ക് ജപ്തി ചെയില്ലായെന്നുള്ള നിയമം നിയമസഭ പാസാക്കിയ ദിവസം തന്നെയാണ് കോവളം മുട്ടയ്ക്കാട് സെലീന ബായിയുടെ വീട് ജപ്തി ചെയ്തത്. പഞ്ചായത്തു മെമ്പർ കോവളം ബൈജു വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് എംഎൽഎ ആ വീട്ടിൽ എത്തിയത്. സെലീന ബായി വീടിനകത്ത് കയറാൻ കഴിയാതെ പുറത്ത് ഇരിക്കുകയായിരുന്നു.അതിനെ തുടർന്നാണ് ബാങ്ക് ജപ്തി ചെയ്ത് സ്ഥാപിച്ച പൂട്ട് പൊളിച്ച് ആ അമ്മയെ വീടിന് അകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇതൊന്നുമല്ല ഈ ജപ്തിയിലെ യഥാർത്ഥ ഭീകരത.
പഞ്ചായത്ത് നൽകിയ മൂന്ന് സെൻ്റ് ഭൂമിയിലാണ് സെലീനബായ് താമസിച്ചിരുന്നത്.
വീട് മെയിൻ്റനൻസ് ചെയ്യുന്നതിന് വേണ്ടിയിട്ടാണ് വായ്പ എടുത്തത്.
ഇപ്പോൾ ആ വീടു തന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണ്. കാര്യങ്ങൾ സംബന്ധിച്ച് സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ചർച്ച നടത്തുമെന്നും
വായ്പയ്ക്ക് പ്രത്യേകമായ ക്രമീകരണമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.വിൻസെൻ്റ് എംഎൽഎ പറഞ്ഞു.
Kovalam MLA M. Vincent broke the lock on the bank's house after foreclosing on an elderly woman. The incident occurred on the day the law was enacted that foreclosure should not be allowed if the debt is up to 10 lakhs






















